മഹേഷ് ബാബുവിനെ അനുകരിച്ച് കൊണ്ട് ടിക് ടോക് വീഡിയോയുമായി താരം

ലോക്ക് ഡൗണ്‍ കാലത്ത് ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോക് വീഡിയോ ചെയ്തുകൊണ്ട് തകര്‍ക്കുകയാണ് ഇപ്പോൾ. ലക്ഷക്കണക്കിന് ആരാധകരാണ് വീഡിയോക്ക് പ്രോത്സാഹനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോളിതാ തെലുങ്ക് താരം മഹേഷ് ബാബുവിനെ അനുകരിച്ച് കൊണ്ട് ടിക് ടോക് വീഡിയോയുമായി വന്നിരിക്കുകയാണ് താരം.

‘പോക്കിരി’ എന്ന ചിത്രത്തിലെ ജനപ്രിയമായ ഒരു ഡയലോഗാണ് വാര്‍ണര്‍ ചെയ്തിരിക്കുന്നത്. ”സിനിമ ഏതെന്ന് ഊഹിക്കാമോ? ഞാന്‍ എല്ലാവരെയും പരീക്ഷിച്ചു. ഗുഡ് ലക്ക്” എന്ന ക്യാപ്ഷനോടെയാണ് ടിക് ടോക് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

”കമ്മിറ്റ് ചെയ്താല്‍ ഞാന്‍ എന്നെ തന്നെ അനുസരിക്കില്ല” എന്ന ഡയലോഗാണ് വാര്‍ണര്‍ പറയുന്നത്. രസകരമായ കമന്റുകളാണ് വീഡിയോക്ക് കിട്ടികൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന് ആരെങ്കിലും സിനിമയില്‍ ഒരു റോള്‍ കൊടുക്കൂ എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി കമന്റ് ചെയ്തിരിക്കുന്നത് വീഡിയോയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!