വരനെ ആവശ്യമുണ്ട് എന്ന ഒറ്റ മലയാളം സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് കല്യാണി പ്രിയദര്ശന്. മലയാള ചിത്രത്തില്‍ അഭിനയരംഗത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോളിതാ അമ്മ ലിസിക്കു മാതൃദിനത്തിൽ നല്കിയ സർപ്രൈസിന്റെ കഥ ഓർത്തെടുത്ത് കല്യാണി പ്രിയദർശൻ പറയുകയാണ്.
”അമേരിക്കയിൽ പഠിക്കുന്ന കാലത്തൊരു ദിവസം ഞാനും അനിയനും കൂടി മദേഴ്സ് ഡെ ദിവസം അമ്മയ്ക്കു പൂക്കൾ നൽകാൻ തീരുമാനിച്ചു. ചെന്നൈയിലെ ഒരു ലോക്കൽ നമ്പർ വേണമെന്നതിനാൽ എന്റെയൊരു സുഹൃത്തിന്റെ നമ്പർ നൽകി.
അമ്മയ്ക്കു പ്രിയപ്പെട്ട മഞ്ഞ, ഓറഞ്ചു പൂക്കൾ നൽകാനാണു പറഞ്ഞിരുന്നത്. അതുപോലെ ചെയ്തു. എടുത്തു നോക്കിയപ്പോൾ അതിൽ കുറെ തവണ സുഹൃത്തു ചെന്നൈയിൽനിന്നു വിളിച്ചത് കണ്ടു.
തിരിച്ചു വിളിച്ചപ്പോൾ അവളാകെ പരിഭ്രമിച്ചിരിക്കുന്നു. പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞു. ഞാൻ വേഗം അമ്മയെ വിളിച്ചു.’ അപ്പോഴാണ് അമ്മ അറിയുന്നത് മദേഴ്സ് ഡെ ആണെന്നും പൂക്കൾ ഞങ്ങൾ അയച്ചതാണെന്നും. അമ്മ കരുതി ആരോ ബോംബ് കൊടുത്തു വിട്ടതായിരിക്കുമെന്ന്.’ ശേഷം ഞങ്ങൾക്ക് അമ്മയ്ക്ക് പൂക്കൾ കൊടുത്തയച്ചിട്ടേയില്ല. അങ്ങനെ മദേഴ് ഡെ അമ്മ മറക്കത്താക്കി തന്നു.