ദിലീപ്-കാവ്യ കുടുംബത്തിൽ മഹാലക്ഷ്മിക്ക് ശേഷം മറ്റൊരു കുഞ്ഞതിഥി കൂടി വന്നിരിക്കുന്നു. 2018ൽ വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മി പിറന്ന വാർത്ത ദിലീപ് ആരാധകരെ അറിയിച്ചിരുന്നത്. എന്നാൽ പ്രിയ താരങ്ങളുടെ മകളുടെ മുഖം ആദ്യമായി ലോകം കാണുന്നത് മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളിനാണ്. കാവ്യയുടെ ജ്യേഷ്ഠൻ മിഥുനിന്റെയും റിയയുടെയും രണ്ടാമത്തെ കുഞ്ഞാണ് കുടുബത്തിലെ ഏറ്റവും പുതിയ കുഞ്ഞുവാവ. റുവാൻ എന്നാണ് കുഞ്ഞിന് പേര്.
കുഞ്ഞിന്റെ പേരിടീൽ ചടങ്ങു കഴിഞ്ഞ മാസമായിരുന്നു. കണ്ണൂര്‍ സ്വദേശിയായ റിയായാണ് മിഥുന്റെ ജീവിത സഖിയായി കടന്നു വന്നത്. വിവാഹത്തിന് ശേഷം ഓസ്ട്രേലിയയില്‍ ആയിരുന്നു ഇരുവരുടെയും താമസം.