‘തിരമാല’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ബാല താരമായാണ് വത്സല മേനോൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന താരമാണ്. ഇപ്പോളിതാ തനിക്ക് കിട്ടിയ അമ്മ വേഷങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
” മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് ഭീഷണിക്കത്ത് തനിക്ക് വന്നിരുന്നു. മൂന്ന് നാല് സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായി വല്‍സല മേനോന് അഭിനയിച്ചിരുന്നു. ലാലിനോട് ക്രൂരതയും വെറുപ്പുമൊക്കെ കാണിക്കുന്ന രണ്ടാനമ്മ വേഷങ്ങളില്‍ ആണ് താരം എത്തിയത്. ”മേലില്‍ ലാലിന്റെ രണ്ടാനമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് അന്ന് തനിക്ക് ഒരുപാട് ഭീഷണിക്കത്തുകള്‍ വന്നിരുന്നു. രണ്ടാനമ്മ എന്നാല്‍ ചീത്ത പറയുകയും വെറുക്കുകയുമൊക്കെ ചെയ്യുമല്ലോ. ലാലിനെ ചീത്ത പറയുന്നത് അന്നത്തെ പ്രേക്ഷകര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല.ക്യാമറയുടെ മുന്നില്‍ നിന്നാണെങ്കിലും ലാലിന്റെ മുഖത്ത് നോക്കി ദേഷ്യപ്പെടാനൊക്കെ നമുക്കും വിഷമമാണ്. പക്ഷേ എന്ത് ചെയ്യാന്‍. കഥാപാത്രം അങ്ങനെയായി പോയില്ല. മമ്മൂട്ടിയുടെയും അമ്മയായിട്ടുണ്ട്. കാലം മാറി കഥ മാറി എന്ന സിനിമയില്‍.” വത്സല മേനോന് പറയുകയുണ്ടായി.