’എനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി. ഒരാവശ്യം വന്നപ്പോള്‍ സഹായിച്ചവരോട് കടപ്പെട്ടിരിക്കുന്നു…’ നന്ദി അറിയിച്ചുകൊണ്ട് താരം

പ്രേമമെന്ന ഒറ്റ മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. അഭിനയവും നൃത്തവും പഠനവുമെല്ലാം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന താരത്തിന് ആരാധക പിന്തുണയും ഏറെകുടുതലാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളായിരുന്നു. ഇപ്പോളിതാ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചിരിക്കുകയാണ് താരം.

’എനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി. ഒരാവശ്യം വന്നപ്പോള്‍ സഹായിച്ചവരോട് കടപ്പെട്ടിരിക്കുന്നു. ചിത്രങ്ങളെല്ലാം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ നിങ്ങളെ കൊണ്ട് സാധിക്കട്ടെ’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ താരം കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!