” ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ കണ്ണമ്മ എന്ന കഥാപാത്രം ചെയ്യാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് താരം

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ഗൗരി നന്ദ. സുരേഷ് ഗോപി നായകനായി എത്തിയ കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായി എത്തിയ ലോഹം, കനല്‍ എന്നീ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. 2020ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെയാണ്‌ ചലച്ചിത്രരംഗത്ത് ഏറെ താരം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോളിതാ കണ്ണമ്മ എന്ന കഥാപാത്രം ചെയ്യാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ഗൗരി നന്ദയുടെ വാക്കുകൾ..;

” ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ എന്റെ കണ്ണമ്മ എന്ന കഥാപാത്രത്തിന് വണ്ണം ആവശ്യമില്ലായിരുന്നു അത് കൊണ്ട് തന്നെ കഥാപാത്രത്തിന് വേണ്ടി മേലിയുക എന്നതായിരുന്നു എന്റെ മുന്നിലെ പ്രധാന വെല്ലുവിളി. ഞാന്‍ എടുത്ത് വലിയ റിസ്ക്‌ ആണ്. അത് കൊണ്ട് തന്നെ എന്‍റെ ഡയറ്റ് ഞാന്‍ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കില്ല. വണ്ണം കുറയുമ്പോള്‍ ഭംഗി പോകുമല്ലോ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു.

കാരണം ആ കഥാപാത്രത്തിന് സൗന്ദര്യം ഒട്ടും ആവശ്യമില്ല. ഉറക്കത്തിനിടയില്‍ അറിയാതെ ഉണര്‍ന്നു പോയാല്‍ പലപ്പോഴും വിശന്ന് പൊരിയുമായിരുന്നു. അപ്പോള്‍ കുറച്ച് വെള്ളം കുടിച്ച് വീണ്ടും കിടക്കും. വൈകുന്നേരം കഴിക്കുന്ന ഒരു കുക്കുമ്പറിലാണ് രാവിലെ വരെ നിക്കേണ്ടത്. അതിനിടയില്‍ മൈ ഗ്രെയ്നും തുടങ്ങി. വീണ്ടും ഡോക്ടറിനെ കണ്ടു. നിത്യവും കുറച്ച് മാംസാഹാരം കഴിക്കാനാണ് നിര്‍ദ്ദേശിച്ചത്.

മസാലയൊന്നും ചേര്‍ക്കാതെ വെറുതെ പുഴുങ്ങിയ മാംസാഹാരം അല്‍പം കഴിക്കും. ഇപ്പോള്‍ അതൊന്നും ഓര്‍ക്കാന്‍ വയ്യങ്കിലും ആ അനുഭവങ്ങളാണ് ഇന്നത്തെ സന്തോഷം ഇരട്ടിപ്പിക്കുന്നത്”. ഗൗരി നന്ദ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!