പെൺകുട്ടികളുടെ മേൽ കാമ കണ്ണുകളോടെ നോക്കുന്നവരെ കുറിച്ചാണ് ഈ ഷോർട്ട്ഫിലിമിൽ പ്രതിപാദിക്കുന്നത്. പ്രതിരോധം തീർക്കണം എന്ന സന്ദേശവുമായി രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്സ് എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. പെൻസിലും പേനയ്ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെൻസിൽ ബോക്സിനെ കാട്ടുന്നു.
ഇതിനോടകം രാജ്യത്തെ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് അവാർഡുകൾ വാരിക്കൂട്ടിയ ഹ്രസ്വചിത്രം റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊൽക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റിങ്ങിനും മികച്ച നിർമാണത്തിനും മികച്ച പശ്ചാത്തല സംഗീതത്തിനുമുള്ള അവാര്‍ഡ്, സിനി ബോൺ അന്താരാഷ്ട്ര ഫെസ്റ്റിവലിൽ മികച്ച ബിജിഎമ്മിനുള്ള അവാര്‍ഡ് തുടങ്ങിഎട്ട് മേളകളിലായി വിവിധ അവാർഡുകൾ സ്വന്തമാക്കിയ ശേഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.