ഈ വര്‍ഷം റിലീസ് ഒരുങ്ങിയിരുന്ന രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ റിലീസ് മാറ്റി. കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട ജോലികള്‍ വൈകും എന്നതിനാലാണ് ഇത്. ചിത്രത്തിന്റെ റിലീസ് തീയ്യതിയും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തെ പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തുക എന്ന് അറിയിച്ചു.
മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള തമിഴ് ചിത്രങ്ങളോടൊപ്പം അണ്ണാത്തെയുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ 2, മാസ്റ്റര്‍ ഉള്‍പ്പെടെ 13 ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചതായി ഫെഫ്സി പ്രസ്താവനയിലൂടെ നേരെത്തെ അറിയിച്ചിരുന്നു.