തന്റെ വിവാഹം പ്രഖ്യാപിച്ച് റാണ ദഗ്ഗുബതി

 

തെലുങ്ക് സൂപ്പർതാരം റാണ ദഗ്ഗുബതി വിവാഹിതനാവാൻ പോകുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളിലായിരുന്നു റാണയുടെ വിവാഹ പ്രഖ്യാപനം. ‘അവള്‍ സമ്മതം മൂളി’ എന്നു മാത്രമാണ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രത്തിന് റാണ ദഗ്ഗുബതി നല്‍കിയ തലക്കെട്ട്. എന്നാല്‍ ഇതിനെ വിവാഹ പ്രഖ്യാപനം തന്നെയായാണ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററില്‍ സ്വീകരിച്ചത്.

rana daggubati announces his wedding

യുവസംരംഭക മിഹീക ബജാജ് ആണ് വധു. ഹൈദരാബാദിലുള്ള ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹീക. ലോക്ക് ഡൗണിനു ശേഷമാവും വിവാഹത്തീയതി തീരുമാനിക്കുക.റാണയുടെ പ്രഖ്യാപനത്തിനു പിന്നാലെ സിനിമയിലെ അദ്ദേഹത്തിന്‍റെ നിരവധി സുഹൃത്തുക്കള്‍ ആശംസകളുമായെത്തി. ശ്രുതി ഹാസന്‍, തമന്ന, സാമന്ത അക്കിനേനി തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!