‘ഞാൻ ആ സിനിമ 12 തവണ തീയേറ്ററില്‍ പോയി കണ്ടു’; അഞ്ജലി മേനോന്‍ പറയുന്നു

 

ജീവിതത്തിലെ എക്കാലത്തെയും തന്റെ പ്രിയപ്പെട്ട സിനിമയെ കുറിച്ച് ഓർക്കുകയാണ് മലയാളികളുടെ പ്രിയസംവിധായിക അഞ്ജലി മേനോന്‍. ഒരാഴ്‍ചയ്ക്കിടെ തീയേറ്ററില്‍ നിന്ന് ഈ ചിത്രം 12 തവണയാണ് കണ്ടതെന്ന് അഞ്ജലി പറയുന്നു.

മീര നായരുടെ സംവിധാനത്തില്‍ 2001ല്‍ പുറത്തെത്തിയ ‘മണ്‍സൂണ്‍ വെഡ്ഡിംഗ്’ എന്ന സിനിമയെക്കുറിച്ചാണ് അഞ്ജലി മേനോന്‍ പറയുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം ലഭിച്ച വാര്‍ത്തയിലാണ് ഈ സിനിമയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നു. “സത്യജിത്ത് റായ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് ആ പുരസ്കാരം ലഭിക്കുന്നത് ആദ്യമായിരുന്നു. പഠനത്തിന്‍റെ ഭാഗമായുള്ള ഡിസര്‍ട്ടേഷന്‍ നടത്തിയതും ഈ ചിത്രത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!