ഹോളിവുഡ് ചിത്രം ‘അവഞ്ചേഴ്‌സ് ഏൻഡ് ഗെയിം’ ഉടൻ ഏഷ്യാനെറ്റിൽ

 

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മെഗാ ഹിറ്റ് ഹോളിവുഡ് ചലച്ചിത്രം “അവഞ്ചേഴ്‌സ് ഏൻഡ് ഗെയിം” ന്റെ ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. മെയ് 17 നു ഉച്ചക്ക് 12 മണിക്കാണ് ചിത്രം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നത്. പത്ത് കൊല്ലത്തോളം ലോകത്തെമ്പാടും ഉള്ള സൂപ്പര്‍ഹീറോ ചലച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട ചലച്ചിത്ര പരമ്പരയാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ്.

2009 ല്‍ ആരംഭിച്ച ഈ ചലച്ചിത്ര പരമ്പരയുടെ ഐതിഹാസികമായ അവസാനമാണ് ” അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിം “. അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി ഗെയിമിന്‍റെ തുടര്‍ച്ചയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്ന റൂസോ ബ്രദേഴ്സാണ്. ഇതുവരെ അവഞ്ചേര്‍സ് ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സൂപ്പര്‍ ഹീറോകഥാപാത്രങ്ങള്‍ ഏറെക്കുറെ എല്ലാവരും ” അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിമിൽ ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!