രാജ്യത്ത് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. എവിടെയും പോകാന്‍ സാധിക്കാത്തതിനാല്‍ വരുമാനം മുഴുവനായും നിലച്ച സാഹചര്യമാണ് ഇവര്‍ക്ക്.ഈ അവസരത്തില്‍ പുതിയ സംരംഭവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. നല്ലൊരു കലാകാരി കൂടിയായ സൊനാക്ഷി, താന്‍ വരച്ച ചിത്രങ്ങള്‍ ലേലത്തിന് വെയ്ക്കാന്‍ തയ്യാറായിരിക്കുകയാണ്. ഇതില്‍ നിന്നും കിട്ടുന്ന പൈസ എത്രയായാലും അത് ദിവസവേതന തൊഴിലാളികള്‍ക്കായി നല്‍കുമെന്നാണ് സൊനാക്ഷി അറിയിച്ചിരിക്കുന്നത്. ‘ബിഡ് ഫോര്‍ ഗുഡ്’ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഈ സംരംഭം സൊനാക്ഷി ഫാന്കൈന്ഡ് ഒഫീഷ്യലുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. സിനിമാപ്രവര്‍ത്തകരുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു ട്വിറ്റര്‍ സംഘടനയാണ് ഫാന്കൈന്ഡ്.
സംരംഭത്തിന്റെ വിവരം സൊനാക്ഷി തന്നെയാണ് ട്വിറ്റര്‍ വഴി അറിയിച്ചിരിക്കുന്നത്. വരച്ച ചിത്രങ്ങളുടെ ഒരു വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. ‘ഫാന്കൈന്ഡ് ഒഫീഷ്യലുമായി ചേര്‍ന്ന് ഞാന്‍ എന്റെ ചിത്രങ്ങള്‍ ലേലത്തിന് വെയ്ക്കുന്നു. ദിവസവേതന തൊഴിലാളികള്‍ക്ക് റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായുള്ള ഫണ്ടുണ്ടാക്കുന്നതിന്റെ ഭാഗമാണിത്. ഡിജിറ്റല്‍ ചിത്രങ്ങള്‍, സ്കെച്ചുകള്‍, വലിയ കാന്‍വാസുകള്‍ തുടങ്ങി എല്ലാവര്ക്കും വേണ്ടിയുള്ള ചിത്രങ്ങളുണ്ട്’, എന്ന കുറിപ്പാണ് നടി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.