ലോക്ഡൗണില്‍ ജിം പ്രവൃത്തിക്കാത്തതിനാല്‍ വീടുകളില്‍ തന്നെ വിവിധതരം വ്യായാമമുറകള്‍ അഭ്യസിക്കുന്ന നടീനടന്മാരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. ജിമ്മിലെ വര്‍ക്ക്ഔട്ടിനിടെ ഒരിക്കല്‍ സംഭവിച്ച ഒരു വലിയ വീഴ്ച്ചയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന് അരുണ്‍ വിജയ് ഇപ്പോള്‍.
ഒരിക്കല്‍ രാത്രി ജിമ്മില്‍ പോയി തനിയെ ഒരു വ്യായാമപരീക്ഷണം നടത്തുന്നതിനിടയിലാണ് നടന് തലകീഴായി മറിഞ്ഞു വീണത്. ആ വീഴ്ച്ചയിലൂടെ താനൊരു പാഠം പഠിച്ചുവെന്നാണ് നടന് പറയുന്നത്.