‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’ ;വീണ്ടും വരുന്നു വിടിവി മാജിക് ​

ഗൗതം മേനോൻ ​തൃഷയെയും ​സിമ്പുവിനെയും പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’ എന്ന ചിത്രത്തിന് എ.ആർ റഹ്മാൻ സം​ഗീതം നൽകുന്നുവെന്ന് റിപ്പോർട്ടുകൾ. ​ചിത്രത്തിന്റെ ടീസർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ​ഗൗതം മേനോൻ പുറത്ത് വിട്ടിരുന്നു.

ജെസ്സി എന്ന തൃഷ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുന്നതായാണ് ടീസറില്‍. ജെസ്സിക്ക് കാര്‍ത്തികിനോടു പറയാനുള്ളതെന്താകും? കാര്‍ത്തിക്കിന്റെയും ജെസിയുടെയും കഥ പുന: സൃഷ്ടിക്കുകയാണോ എന്നും സിനിമയുടെ രണ്ടാം ഭാഗമാണോ ഇതെന്നും ചോദിച്ച് ആരാധകർ രം​ഗത്ത് വന്നിരുന്നു. ലോക്ക് ഡൗൺ കാലത്ത് ​ഗൗതം മേനോൻ ഒരുക്കുന്ന ഹ്രസ്വചിത്രമാണിത്. അദ്ദേഹത്തിന്റെ വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് ഈ ചിത്രത്തിലൂടെ ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

​ഗൗതം മേനോന്റെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് 2010 ൽ പുറത്തിറങ്ങിയ വിണ്ണെെത്താണ്ടി വരുവായ. ഉദയനിധി സ്റ്റാലിൻ വിതരണം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം എ. ആർ. റഹ്മാനും, ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് ആന്റണി ഗോൺസാൽവസുമാണു നിർവഹിച്ചത്. ഈ ചിത്രത്തിന്റ കഥ വ്യത്യസ്ത അഭിനേതാക്കളും വ്യത്യസ്തമായ ക്ലൈമാക്സുമായി ഒരേസമയം തെലുങ്കിലും ചിത്രീകരിച്ചിരുന്നു. യേ മായ ചേസാവേ എന്ന പേരിലിറങ്ങിയ ചിത്രത്തിൽ നാഗ ചൈതന്യ, സമന്ത അക്കിനേനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!