നരകാസുരൻ ഓൺലെെനിൽ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു

കാർത്തിക് നരേൻ സംവിധാനം ചെയ്ത നരകാസുരൻ എന്ന ചിത്രം ഓൺലെെൻ റിലീസിനെന്ന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. കോവിഡ് 19 ഭീതിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളത്തിലടക്കം സിനിമകൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ നരകാസുരൻ ഓൺലെെനിൽ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളും ശക്തമാവുകയാണ്.

അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, ഇന്ദ്രജിത്ത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നരകാസുരൻ ഒരു ക്രെെം ത്രില്ലർ ചിത്രമാണ്. ധ്രുവങ്ങൾ പതിനാറിന് ശേഷം കാർത്തിക് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. സംവിധായകന്‍ ഗൗതം മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റ്‌സായിരുന്നു തുടക്കത്തില്‍ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ ചിത്രത്തിനായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന ആരോപണവുമായി കാര്‍ത്തിക് രംഗത്തെത്തി. സിനിമയുടെ നിര്‍മാണത്തില്‍ നിന്ന് ഗൗതം മേനോനെ കാര്‍ത്തിക് ഒഴിവാക്കുകയും ചെയ്തു. പിന്നീട് സിനിമയുടെ റിലീസ് നീണ്ടു പോയി.

അതിനിടെ കാർത്തിക് അരുൺ വിജയ്, പ്രസന്ന, പ്രിയ ഭവാനി ശങ്കർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാഫിയ ചാപ്റ്റർ 1 എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ധനുഷ് മുഖ്യകഥാപാത്രമായെത്തുന്ന ചിത്രമാണ് കാർത്തികിപ്പോൾ സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!