മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഗപ്പി സിനിമയിലെ ആമിന എന്ന നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. കറുത്ത സാരിയുടുത്ത് ഗംഭീര ലുക്കിലാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. നന്ദന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചിത്രങ്ങൾ പങ്കു വച്ചത്.
ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ.