എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്.സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. ‘പ്രാണ’ എന്ന ഡിസൈന്‍ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണിമയ്ക്ക് ‘ന്യൂജെന്‍’ ആരാധകര്‍ ഏറേയാണ്. ലോക്ക്ഡൗണ്‍ കാലത്തും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കും.
ഇപ്പോഴിതാ മുണ്ടുടത്ത പൂര്‍ണ്ണിമയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘മുണ്ടുടത്ത ഞാൻ’ എന്ന അടിക്കുറിപ്പോടെയാണ് പൂർണ്ണിമ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ചേന്ദമംഗലത്തെ ഖാദിയിലാണ് പൂർണ്ണിമയുടെ പുതിയ പരീക്ഷണം. ചിത്രത്തിലെ പൂര്‍ണ്ണിമയുടെ ഹെയര്‍ സ്റ്റൈലും ആരാധകരുടെ ശ്രദ്ധനേടി.
പ്രളയത്തിൽ ദുരിതമനുഭവിച്ച ചേന്ദമംഗലത്തെ നെയ്ത്തുകാരെ സംരക്ഷിക്കാനുള്ള ‘സേവ് ദ ലൂം’ എന്ന കാമ്പയിന്റെ സജീവ പ്രവർത്തകയാണ് പൂർണ്ണിമ. 17 വര്‍ഷത്തിനുശേഷം ‘വൈറസ്’ എന്ന സിനിമയിലൂടെയാണ് പൂർണ്ണിമ അഭിനയരംഗത്ത് തിരിച്ചെത്തിയത്. ഈ വർഷത്തെ മികച്ച വനിതാ സംരഭകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം നേടിയവരിൽ പൂർണ്ണിമയും ഉണ്ടായിരുന്നു.