ഖുശ്‍ബുവിന്റെ പുതിയ ഫോട്ടോയും ക്യാപ്ഷനും ചർച്ചയാക്കി ആരാധകര്‍

ഒട്ടേറെ വിജയചിത്രങ്ങളില്‍ നായികയായിരുന്നു ഖുശ്‌ബു. ഇന്നും ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വിശേഷങ്ങള്‍ പങ്കുവെച്ചും ഖുശ്‍ബു രംഗത്ത് എത്താറുണ്ട്. ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു പുതിയ ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സപെഷ്യൽ ഒന്നുമില്ല. പക്ഷേ ഇത് സ്‍പെഷ്യല്‍ നിമിഷമാകുന്നു. കാരണം നല്ല പാതിയാണ് ക്യാമറയ്‍ക്ക് പിന്നില്‍ എന്നാണ് ഖുശ്‍ബു എഴുതിയിരിക്കുന്നത്. ഭര്‍ത്താവ് സുന്ദര്‍ സിയാണ് ഫോട്ടോയെടുത്തത് എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് ഖുശ്‍ബു. തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നു പറഞ്ഞത്. 2000 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായി. അവന്തികയും അനന്തിതയും എന്ന രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും എന്നായിരുന്നു വിവാഹവാര്‍ഷിക ആശംസയായി ഖുശ്‍ബു സുന്ദര്‍ സിയോട് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!