സൽമാൻ ഖാന്റെ നിർമ്മാണ കമ്പനിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി പരാതി. സൽമാൻ ഖാന്റെ നിർമ്മാണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസ്(എസ്കെഎഫ്)ന്റെ പേരിലാണ് തട്ടിപ്പ്. ടെലിവിഷൻ താരം ആൻഷ് അറോറയാണ് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.സൽമാൻഖാൻ ഫിലിംസ് നിർമ്മിക്കുന്ന ഏക്താ ടൈഗർ 3 എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നതിനായി ഓഡിഷനിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ശ്രുതി എന്ന് പേരുള്ള പെൺകുട്ടി വിളിച്ചതായി ആൻഷ് പരാതിയില്‍ വ്യക്തമാക്കുന്നു.
സൽമാൻഖാൻ നിർമ്മാണ കമ്പനിയിലെ കാസ്റ്റിംഗ് ഹെഡ് ആണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഇവർ വിളിച്ചത്. കഥാപാത്രത്തെ കുറിച്ചും കഥയെ കുറിച്ചും ഇവർ വിവരിച്ചു. ഗുസ്തിക്കാരനായ പ്രധാന വില്ലൻ വേഷമാണ് തന്റെതെന്നും ഇവർ വ്യക്തമാക്കി.ചിത്രത്തിന്റെ സംവിധായകൻ പ്രഭുദേവയുമായി മാർച്ച് 3ന് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് റദ്ദാക്കി- ആൻഷ് പരാതിയിൽ പറയുന്നു.