ആസിഫ് അലി ചിത്രം ‘കുഞ്ഞേൽദൊ’യുടെ അണിയറക്കാർ തിയേറ്ററുകൾ തുറക്കും വരെ തങ്ങൾ കാത്തിരിക്കാൻ തയാറാണെന്ന് അറിയിച്ചു . ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’.
“കുഞ്ഞേൽദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്തുനിൽപ്പിന്റെ കഥയാണ്. എല്ലാം നഷ്ടപ്പെട്ടവൻ ജീവിതം തിരിച്ചുപിടിച്ച കഥ. തിയേറ്ററുകളിലെ നിറഞ്ഞ കയ്യടികൾക്കിടയിൽ കാണുമ്പോൾ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങൾ സ്വപ്നം കണ്ടത്. സിനിമ സ്വപ്നം കാണുന്നവന്റെയാണ്. കുഞ്ഞേൽദൊ ഡയറക്റ്റ് OTT റിലീസ് ഇല്ല,” നിർമ്മാതാവ് സുവിൻ കെ. വർക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.