സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ഫസ്റ്റ്ക്ലാപ്പിന്റെ ബാനറിൽ തയ്യാറാക്കിയ ഹൃസ്വചിത്രമാണ് ക്വാറന്റൈൻ. പല വീടുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ പകർത്തിയ ഈ ചിത്രം സാങ്കേതിക മികവോടെ ഒരു സിനിമ പോലെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.അഭിനേതാക്കൾക്ക് എടുക്കേണ്ട ഷോട്ടുകളുടെ മാതൃക വാട്സാപ്പിലൂടെയും മറ്റും അയച്ചു കൊടുത്ത് ദീർഘനേരം ഫോണിലൂടെ വിശദീകരിച്ച് നൽകിയാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രമോദ് കൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു.
രശ്മി ഷാജൂൺ രചിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചത് ആഗ്നെയ് കാര്യാലാണ്. ഇത് കൂടാതെ വീട്ടിലിരുന്ന് വേറെയും ഹൃസ്വ ചിത്രങ്ങൾ ഫസ്റ്റ് ക്ലാപ്പിന്റെ ആഭിമുഖ്യത്തിൽ അണിയറിൽ റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.സിനിമാ മേഖലയിലേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സൗജന്യമായി പരിശീലനം നൽകാനും പ്രോത്സാഹനം നൽകാനും എന്ന ഉദ്ദേശത്തോടെ സംവിധായകൻ ഷാജൂൺ കാര്യാൽ രൂപം കൊടുത്ത സംഘടനയാണ് ‘ഫസ്റ്റ് ക്ലാപ്പ്’. ലോക്ക്ഡൗൺ കാലത്തും ഓൺലൈൻ ക്ലാസുകളും ഹൃസ്വചിത്രങ്ങളുമൊക്കെയായി സംഘടനയുടെ പ്രവർത്തനങ്ങൾ സജീവമായി തന്നെ തുടരുന്നു.