25 വർഷം മുൻപേയുള്ള വിവാദ ത്രവുമായി മിലിന്ദ് സോമൻ

25 വർഷങ്ങൾക്ക് മുൻപേ ഇന്ത്യൻ മോഡലിംഗ് രംഗത്ത് ഏവരെയും ഞെട്ടിച്ച പരസ്യമായിരുന്നു ടഫ് ഷൂസിന്റെ മോഡലുകളായി മിലിന്ദ് സോമനും മോഡലും മുൻ മിസ് ഇന്ത്യയുമായ മധു സപ്രെയും നഗ്നരായി പോസ് ചെയ്തത്. ഇവർക്കെതിരെ അന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തു ആ ചിത്രത്തിന്റെ ഓർമ്മ പുതുക്കുകയാണ് മിലിന്ദ്ചി.

സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഇല്ലാത്ത കാലഘട്ടത്തിൽ ഇന്നത്തെ പോലെ റിയാക്ഷൻ ഇല്ലാതിരുന്നതിനാൽ ആണ് വീണ്ടും ചിത്രം പോസ്റ്റ് ചെയ്യുന്നത് എന്ന് മിലിന്ദ് പറയുന്നു. ഷൂ ധരിച്ച്, കഴുത്തിൽ ഒരു പെരുമ്പാമ്പിനെ മാത്രം ചുറ്റിയ രീതിയിലാണ് മിലിന്ദ് സോമനും മധുവും പരസ്യത്തിൽ എത്തിയത്. നഗ്നനായി പ്രത്യക്ഷപ്പെട്ട ചിത്രം ഇതൊന്നു മാത്രമല്ല . പൂർണ്ണ നഗ്നനായി പോസ് ചെയ്ത ഈ പഴയ ചിത്രവും മിലിന്ദ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഭാര്യ അങ്കിത കോൺവാറും ഇതിന് അഭിപ്രായം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!