സിനിമാ ഷൂട്ടിങ് കൊവിഡാനന്തരം പുനഃരാരംഭിക്കുന്നതിന് തായ്ലൻഡിനെ കണ്ടു പഠിക്കാമെന്ന് സംവിധായകൻ ഡോ. ബിജു. ഇനി മുതൽ മുഖ്യധാര സിനിമകളുടെ ചിത്രീകരണത്തിനായുള്ള ചെലവ് 20 ശതമാനം വരെ കുറയ്ക്കാൻ തായ്ലൻഡ് സർക്കാർ പുറത്തിറക്കിയിട്ടുള്ള നിർദേശങ്ങൾ പിന്തുടർന്നാൽ സാധിക്കുമെന്ന് ഡോ. ബിജു പറയുന്നു.
നിലവിലെ സമാന്തര ആർട്ട് ഹൗസ് സിനിമകളുടെ നിർമാണ രീതിയിൽ കുറച്ചൊക്കെ മുഖ്യ ധാരാ സിനിമ കടം എടുത്തു തുടങ്ങും. “മുഖ്യധാരാ സിനിമകളിൽ ഇപ്പോൾ ആവശ്യത്തിലധികം ആളുകൾ പല വിഭാഗങ്ങളിലും പണി എടുക്കുന്നുണ്ട്. ഇനി മുതൽ അത് അത്യാവശ്യം വേണ്ട ആളുകൾ മാത്രമായി ചുരുങ്ങും. സിനിമയുടെ മൊത്തം നിർമാണ ബജറ്റിന് വലിയ കുറവ് ഇതുവഴി ഉണ്ടാകും”- ഡോ. ബിജു പറയുന്നു.