ജ്യോതിക ചിത്രം പൊൻമഗൾ വന്താലിൻറെ ട്രെയ്‌ലർ നാളെ 

രാക്ഷസി, ജാക്ക്പോട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊൻമഗൾ വന്താൽ. ജെ ജെ ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ. പാർത്തിപൻ, കെ. ഭാഗ്യരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹകൻ റാംജി ആണ്. ചിത്രത്തിന്റെ എഡിറ്റർ റൂബൻ ആണ്.

ചിത്രത്തിൻറെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും. ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ ആണ് റിലീസ് ചെയ്യുന്നത്. ചിത്രം മെയ് 29ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!