മോഹിത് സൂരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മലംഗ്. ആദിത്യ റോയ് കപൂർ, ദിഷ പതാനി എന്നിവർ പ്രധാന താരങ്ങളായി എത്തിയ ചിത്രത്തിൻറെ രണ്ടാം ഭാഗം ഒരൂന്നുന്നതായിചിത്രത്തിൻറെ നിർമാതാക്കൾ വെളിപ്പെടുത്തി. ചിത്രത്തിന്റെ തുടർച്ചയുടെ പണി ഇതിനകം നടന്നുവരികയാണെന്ന് അവർ വ്യക്തമാക്കി. മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രത്തിൽ അനിൽ കപൂർ, കുനാൽ കെമ്മു എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. സൂരി, ചലച്ചിത്ര നിർമ്മാതാവ് ലവ് രഞ്ജൻ എന്നിവർക്കൊപ്പം ഇപ്പോൾ തിരക്കഥയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മാതാവ് അങ്കുർ ഗാർഗ് പറഞ്ഞു.
ടി-സീരീസും ലവ് ഫിലിംസും ചേർന്നാണ് റൊമാന്റിക് ത്രില്ലർ നിർമ്മിച്ചത്. ആഷിക്വി 2 ന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായതിന് ശേഷം ഈ ചിത്രം സൂരിയെയും ആദിത്യയെയും വീണ്ടും ഒന്നിപ്പിച്ചു. കൂടാതെ കലിയുഗിന് (2005) ശേഷം സംവിധായകൻ കുനാലുമായി വീണ്ടും ഒന്നിച്ചു. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിതർ മിൿച പ്രതികരണമാണ് നേടിയത്.