കൊറോണ വൈറസ് കാലത്ത് സിനിമ മേഖല സ്തംഭിച്ച സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായ നടപടികൾ എടുക്കുന്നില്ല എന്ന പരാതിയുമായി കേരള ഫിലിം ചേംബർ രംഗത്ത് വന്നിരിക്കുന്നു. ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപെട്ട ചലച്ചിത്രമേഖലയിലെ ദിവസവേദന തൊഴിലാളികളെ സർക്കാർ സഹായിക്കുന്നില്ല എന്നാണ് ഫിലിം ചേംബർ ആരോപിക്കുന്ന പരാതി.
അടഞ്ഞു കിടക്കുന്ന തിയേറ്ററുകളുടെ ലൈസന്‍സ് പുതുക്കല്‍, വൈദ്യുതി ചാര്‍ജ് ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്നും ചേംബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ചേംബർ നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുകൂലമായ പ്രതികരണം കിട്ടിയിട്ടില്ലായെന്നും ആരോപണമുണ്ട്.