വെറും ഒരാഴ്ച്ച സമയം കൊണ്ടാണ് അര്ജുന് സുന്ദരേശന് എന്ന മലയാളി യൂട്യൂബര്‍ ഇന്റര്‍നെറ്റില്‍ വൈറലായിമാറിയത്. ടിക്ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്ത് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചാണ് അര്ജുന് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയത്. ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രശസ്തമായ റോസ്റ്റിങ്-റിയാക്ഷന് വീഡിയോകളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഈ ആശയം മലയാളത്തില്‍ അര്ജുന് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ അത്രകണ്ട് പരിചയിച്ചിട്ടില്ലാത്ത റോസ്റ്റിങ് പെട്ടെന്ന് തന്നെ ഇന്റര്‍നെറ്റില്‍ ആളിപടരുകയായിരുന്നു.
ഇപ്പോളിതാ ആൻസറിങ് പേഴ്സണൽ ക്വസ്റ്റൻസ് എന്ന വീഡിയോയാണ് അർജുന്റേതായി പുതിയതായി വന്നിരിക്കുന്നത്. സ്വയം പരിചയപ്പെടുത്തിയും കമന്റായി വന്നിരിക്കുന്ന ചോദ്യങ്ങൾക്കുളള മറുപടിയുമാണ് ഇതിൽ താരം നൽകിയിരിക്കുന്നത്. തനിക്കിത് വരെ കമ്മ്യൂണിറ്റി ടാബ് എനേബിൾ ആയിട്ടില്ലെന്നും പതിനായിരം സബ്സ്ക്രൈബേഴ്സ് ഉളളപ്പോൾ അത് ലഭിക്കേണ്ടതാണെന്നും അർജുൻ പറയുകയാണ്. നിങ്ങളുടെ സബ്സ്ക്രൈബേഴ്സിനോട് എന്താണ് പറയാനുള്ളതെന്നായിരുന്നു അർജുന് വന്ന ചോദ്യങ്ങളിലൊന്ന്. ചാനൽ അടിച്ച് പോയെക്കാമെന്നാണ് ഇതിന് അർജുൻ നൽകിയിരിക്കുന്ന മറുപടി.
ഇതൊരു സീരിയസ് കാര്യമാണ്. എന്റെ ചാനൽ ഏത് സമയം വേണമെങ്കിലും അടിച്ച് പോകും. എനിക്ക് ഇപ്പോൾ തുറക്കുമ്പോൾ തന്നെ ചാനൽ റിവ്യൂ ചെയ്യാനാണ് ഓപ്ഷൻ വരുന്നത്. എന്താണ് അങ്ങനെയെന്ന് അറിയില്ല. ഇനി തന്റെ ചാനൽ അപ്രതീക്ഷിതമായി കണ്ടില്ലെങ്കിൽ ഫോളോ ചെയ്യാൻ പുതിയ ചാനലും ഉണ്ട്. കൂടാതെ അതിന്റെ ലിങ്കും വീഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് താരം പറയുന്നു.