കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന എന്ന താരം. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം ഉള്ളത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരാധകരുമായി സംവദിച്ചപ്പോൾ തിയേറ്ററില്‍ പോയി കണ്ട ആദ്യ സിനിമ ഏതെന്നായിരുന്നു ഒരാരാധകന്റെ ചോദ്യം എത്തിയത്. അതിനു മറുപടിയായി താരം നൽകിയ ഉത്തരം ഇതാണ്.
”ഗില്ലി ആണ് ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയി കണ്ട ചിത്രം. എനിക്ക് കൃത്യമായി ഓര്‍മ്മയില്ല, നിങ്ങള്‍ അച്ഛനോട് ചോദിക്കേണ്ടി വരും. അദ്ദേഹം പണ്ട് ഒരു വലിയ സിനിമാ പ്രാന്തന് ആയിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ഒരു നടി ആയപ്പോള്‍, അച്ഛന് സിനിമയൊക്കെ വിട്ടു” എന്നാണ് രശ്മികയുടെ വാക്കുകള്‍