മലയാളികളുടെ ഇഷ്ട യുവതാരമാണ് ഉണ്ണി മുകുന്ദൻ. തൻ്റെ വിശേഷങ്ങളും അഭിപ്രായങ്ങളുമൊക്കെ നിരന്തരം താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ, താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാക്കുന്നത്. കൗതുകമുണർത്തുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു കുഞ്ഞിന്റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ഉണ്ണിമുകുന്ദനെ ആണ് ചിത്രത്തിൽ കാണാനാവുക. രസകരമായൊരു ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്, ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാലു കാണാൻ പറ്റിയല്ലോ? എന്നാണ് ഉണ്ണി മുകുന്ദൻ അടിക്കുറിപ്പ് നൽകുന്നത്.
ഉണ്ണിയ്ക്ക് ഒപ്പം നിൽക്കുന്ന കുട്ടി ആരെന്ന് സൂക്ഷിച്ചുനോക്കിയാൽ മനസ്സിലാവും. താരത്തിന്റെ തന്നെ കുട്ടിക്കാല ചിത്രം പുതിയ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്തുവെച്ചിരിക്കുകയാണ് താരം. ഷമീം ലുക്കു എന്ന എഡിറ്ററാണ് ഈ ചിത്രത്തിനു പിറകിൽ ഉള്ളത്. എഡിറ്റർക്ക് ഉണ്ണി നന്ദിയും പറഞ്ഞിട്ടുണ്ട്.