ബിഗ് ബോസ്സ് സീസൺ 2 ലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് ജസ്ല മാടശ്ശേരി. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയാണ് ചർച്ചയാക്കുന്നത്. ആ വരികള്‍ എന്ന ക്യാപഷ്ന്‍ നല്‍കികൊണ്ടാണ് പുതിയ വീഡിയോ ജസ്ല ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത്.
അവിഹിതം എന്ന കവിതയാണ് ജസ്ല തന്റെ പുതിയ വീഡിയോയിലൂടെ പങ്കിടുന്നത്. “അവിഹിതം, വാക്കു തന്നെ തെറ്റാണെന്നാണ് പറയുന്നത്. പൊളിറ്റിക്കലി ഇന്‍കറക്ട്. അതെ അത് ഹിതമാണെന്ന്. വെറും ഹിതം. നിന്നെ ഞാന്‍ അറിഞ്ഞുതുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെയുളെളാരു യാത്രയില്‍ എവിടെയാണ് പ്രണയത്തിന്റെ കാറ്റ് വീശിയതെന്ന് എനിക്ക് ഓര്‍മ്മയില്ല. പക്ഷേ ഇന്നോളം ഓരോ ശ്വാസത്തിലും നീയെന്ന ധൈര്യമുണ്ട്.
ഒരു പ്രണയമുണ്ടായിരുന്നിട്ടും നീയെന്നിലും ഞാന്‍ നിന്നിലും ആര്‍ത്തുപെയ്തു. ഇന്ന് നിന്നില്‍ നിന്നും പെയ്തൊഴിഞ്ഞ പ്രണയങ്ങളില്‍. ഞാന്‍ മാത്രമെവിടെയോ ഒരു വിതുമ്പലായി നിന്റെ നെഞ്ചിലുണ്ടെന്ന്. ഒരു നെരിപ്പോടെ എന്നിലും ചില നേരങ്ങളിലെങ്കിലും വേണ്ട വേണ്ടെന്ന് ഞാനവര്ത്തിച്ചെന്നോട് പറയുന്നുണ്ട്. പക്ഷേ വല്ലാത്തൊരു നീറ്റലാണ്. പിരിയുമെന്ന് അറിഞ്ഞിട്ടും പിരിയാന്‍ ആവാത്തൊരു പൊളളലു പോലെ, സുഖമുളെളാരു ചാറ്റല്‍ മഴ പോലെ”. ജസ്ല ചൊല്ലിയ കവിതയിലെ വരികളാണിവ. ‘വീഡിയോ കണ്ട് ഒരു വിരഹ വേദന ഉണ്ടായിട്ടുണ്ട് അല്ലേ എന്നാണ് ആരാധകര്‍ ജസ്ലയോട് ചോദിക്കുന്നത്. മുന്‍പും ഇത്തരത്തിലുളള വീഡിയോകള്‍ ജസ്ല മാടശ്ശേരി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഷെയർ ചെയ്തിരുന്നു.