‘പലപ്പോഴും അച്ഛനെ ഞാൻ ഉറക്കെ വിളിക്കാറുണ്ട്, അച്ഛൻ ആ വിളിക്ക് മറുപടി നൽകിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കും…’ കുറിപ്പുമായി താരം

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ഒരെറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആന്‍ അഗസ്റ്റിന്‍. വിവാഹശേഷവും അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിൽക്കുന്നത്. ഇപ്പോളിതാ അച്ഛൻ അഗസ്റ്റിന്റെ ഓർമകൾ പങ്കുവെക്കുകയാണ് താരം.

‘പലപ്പോഴും അച്ഛനെ ഞാൻ ഉറക്കെ വിളിക്കാറുണ്ട്, അച്ഛൻ ആ വിളിക്ക് മറുപടി നൽകിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാൻ ശരിക്കും ആ​ഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്.

‘ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛൻ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാൻ എനിക്ക് ഭാ​ഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതിൽ അച്ഛന് അഭിമാനിക്കാനായെന്ന് ഞാൻ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ…അച്ഛനെ വിളിക്കുന്നതും ഞാൻ മിസ് ചെയ്യുന്നു.’–ആൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!