മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘കസബ’ എന്ന മലയാള ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി ശരത്കുമാര്. തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് വരലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോളിതാ കുറച്ച് നാളുകൾക്ക് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വരലക്ഷ്മി പറഞ്ഞ രസകരമായ കാര്യമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാക്കുന്നത്.
ഹൃദയം കീഴടക്കിയ നടൻ ആരാണെന്ന ചോദ്യത്തിന് പ്രഭാസിന്റെ പേരാണ് താരം പറഞ്ഞത്. പ്രഭാസിനെ കണ്ടാൽ താൻ ഐ ലവ് യൂ എന്ന് പറയുമെന്ന് വരലക്ഷ്മി പറയുകയുണ്ടായി.