മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്ത് തുടക്കം കുറിച്ച താരമാണ് മാളവിക മേനോൻ. ദേവയാനം എന്ന സിനിമയില്‍ മികച്ച ഒരു കഥാപാത്രമായി താരം എത്തിയാണ് പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റിയത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയാണ് ഏറെ തരംഗംസൃഷ്ട്ടിച്ചിരിക്കുന്നത്. “രാജുവേട്ടൻ നാട്ടിൽ എത്തിയതിന്റെ ആഘോഷം,” എന്ന ക്യാപ്ഷനോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കടുത്ത പൃഥ്വിരാജ് ഫാനാണ് താനെന്നും മാളവിക പോസ്റ്റിൽ പറയുകയാണ്. പൃഥ്വിരാജ് അഭിനയിച്ച ‘ഉറുമി’യിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന പാട്ടിന് ചുവടുവെക്കുന്ന വിഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ‘ആടുജീവിതം’ ടീമും ജോർദ്ദാനിൽ നിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയിരിക്കുന്നത്. ‘ആടുജീവിതം ’സംഘം തിരിച്ചെത്തിയ സന്തോഷത്തിലാണ് മലയാള സിനിമാലോകം ഇപ്പോൾ ഉള്ളത്.