”അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും…” പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി താരം

പ്രേമത്തിലെ മേരിയായി മലയാള ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. താരം അരങ്ങേറിയ സിനിമ തന്നെ ഹിറ്റായതോടെ അനുപമയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞു. തെലുങ്ക് സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് നടി ഇപ്പോൾ. ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും തനിക്ക് കിട്ടിയ തേപ്പിനെ കുറിച്ചും മനസ്സുതുറക്കുകയാണ് താരം.

പ്രേമത്തിലെ മേരി ജോര്‍ജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുമുണ്ട്. കുറെ പിള്ളേർ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴുമെന്ന് താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!