മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ടൊവിനോ നായകനാകുന്ന മിന്നൽ മുരളി സിനിമാ സെറ്റ് പൊളിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ

ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി സിനിമാ സെറ്റ് പൊളിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നു. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് തകർത്തിരിക്കുന്നത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം ഉയർന്നിരിക്കുന്നത്. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

ഹരി പാലോടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ.

ഹരി പാലോട്
ജനറൽ സെക്രട്ടറി
AHP കേരളം
94 00 86 00 04

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!