ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ദുല്‍ഖര്‍ ചിത്രമാണ് ‘കുറുപ്പ്’. ഈ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘കുറുപ്പ്’.
ശോഭിത ധുലിപാലയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.