കേരളക്കര ഒന്നടങ്കം നെഞ്ചിലേറ്റിയ തെലുങ്ക് നടനാണ് അല്ലു അർജുൻ. പൊതുവെ അരോചകം എന്ന് മലയാളി പ്രേക്ഷകർ എഴുതി തള്ളിയ മൊഴിമാറ്റ സിനിമകളിലൂടെ തന്നെ മലയാള സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ കയറിക്കൂടിയ താരമാണ് അല്ലു അർജുൻ. ഇപ്പോളിതാ ജൂണ്‍ – ജൂലായ് മാസങ്ങളില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചാലും പിന്നെയും രണ്ട് മൂന്ന് മാസം കൂടി കാത്തിരിക്കുമെന്ന് അല്ലു അര്ജുന് പറയുകയാണ്.
പുഷ്പ എന്ന ചിത്രമാണ് അല്ലു പൂര്‍ത്തിയാക്കാനുള്ളത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിച്ചുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ആര്. ആര്. ആര്.എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനാണ് തീരുമാനമെന്ന് സംവിധായകന് രാജമൗലി അറിയിക്കുകയുണ്ടായിരുന്നു. ഈയവസരത്തിലാണ് അല്ലു തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.