കാലടി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന “മിന്നല്‍ മുരളി’ യുടെ സിനിമ സെറ്റ് തകര്‍ത്ത കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. രണ്ടാം പ്രതി രാഹുലാണ് അറസ്റ്റിലായിരിക്കുന്നത്. നേരത്തെ കേസിലെ പ്രതിയായ രതീഷിനെ പോലീസ് അറസ്റ്റു ചെയ്തു.
കാലടി മണപ്പുറത്ത് ലക്ഷങ്ങൾ മുടക്കി വിദേശ മാതൃകയിൽ നിർമിച്ച പള്ളിയുടെ സെറ്റാണ് അക്രമികൾ അടിച്ചു തകർത്തിരിക്കുന്നത്.