മലയാള ചലച്ചിത്രലോകത്തിലേക്ക് ഒരുകൂട്ടം പുതുമുഖങ്ങളെ സംഭാവന ചെയ്ത നിർമാതാവാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിലൂടെ എത്തിയ പുതുമയുള്ള ചിത്രങ്ങൾ മിക്കതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് തരംഗമാകുന്നത്.
“ഒരു ദിവസം മുട്ട വാങ്ങാൻ പോയതാ,” എന്ന ക്യാപ്ഷനോടെയാണ് വിജയ് ബാബു ചിത്രത്തിന് നൽകിയിരിക്കുന്നത്. കടക്കാരൻ മുട്ട പൊതിഞ്ഞു കൊടുക്കുന്നത് വിജയ് ബാബുവിന്റെ മുഖവും റിപ്പോർട്ടും വന്ന പേപ്പറിലാണ്.