ഹാപ്പി ബേര്‍ത്തഡേ റോസു ഡാര്‍ലിംഗ്…. മകൾക്ക് ജന്മദിനാശംസ അറിയിച്ച് താരം

‘മലർവാടി ആർട്സ് ക്ലബ്’ എന്ന മലയാള ചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നടനാണ് നിവിൻ പോളി. ഇപ്പോളിതാ മകള്‍ക്ക് ജന്മദിനാശംസ അറിയിച്ച് കൊണ്ട് വന്നിരിക്കുകയാണ് താരം. എന്റെ റോസു ഡാര്‍ലിങ്ങിന് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞ് കൊണ്ട് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. താരത്തിന്റെ പോസ്റ്റിന് താഴെ താരപുത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരുമേത്തുകയുണ്ടായി.

2017 മേയ് 25 നായിരുന്നു നിവിന്‍ പോളിക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നിവിന്‍ പോളി, റീന്ന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിട്ടാണ് റോസ് ട്രീസ ജനിക്കുന്നത്. ഇന്ന് മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന റോസിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അപ്പനെ അതുപോലെ വാര്‍ത്ത് വെച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ് എത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!