ഭാവന ക്വാറന്റൈനില്‍

കേരളത്തിലെത്തിയ മലയാളികളുടെ ഇഷ്ട്ട താരം ഭാവന ക്വാറന്റൈനില്‍ പ്രവേശിച്ചു. വിവാഹ ശേഷം ബംഗളൂരില്‍ സ്ഥിരതാമസമാക്കിയ ഭാവന കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ വന്നത്. ഭര്‍ത്താവ് നവീനൊപ്പം അതിര്‍ത്തി വരെ എത്തിയ ഭാവന ചെക്ക് പോസ്റ്റിലെ പരിശോധനകള്‍ക്ക് ശേഷം സഹോദരനൊപ്പമാണ് തൃശൂരിൽ എത്തിയതാണ്.

ഭാവനയുടെ സ്രവ സാംമ്പിൽ പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. അപ്രതീക്ഷിതമായി ഭാവനയെ കണ്ട പലരും സാമൂഹികം അകലം പാലിച്ചുകൊണ്ട് തന്നെ സെല്‍ഫിയെടുക്കുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്യുകയുണ്ടായി. തമിഴില്‍ സൂപ്പര്‍ഹിറ്റായ 96ന്റെ കന്നഡ റീമേക്ക് 99ലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!