‘ചക്ക പോലെയായി മനസ്സിലാവണില്ല ചേട്ടന്റെ വളം കൊളളാം…’ അശ്ളീല കമെന്റിനു മറുപടിയുമായി താരത്തിന്റെ ഭർത്താവ്

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ മോഹൻ. തമിഴിൽ ഇളയദളപതി വിജയുടെ അനുജത്തിയായി വേലായുധത്തിൽ അഭിനയിച്ചതോടെ തമിഴികത്തും താരത്തിന് ആരാധകർ ഏറെയാണ്. വേലായുധത്തിന് ശേഷം ധനുഷിനും നയൻതാരക്കും ഒപ്പം യാരടി നീ മോഹിനി എന്നീ ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മലയാളത്തിലും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു താരം. താരം ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവ സാന്നിധ്യമാണ്. പ്രസവ ശേഷം ശരണ്യക്ക് ശരീര ഭാരം കൂടിയിരുന്നു, അതിനു ചിലർ താരത്തിനെ കളിയാക്കുന്ന തരത്തിൽ വിമർശനങ്ങൾ വന്നിരുന്നു. അതിനു തക്ക മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ ഭർത്താവ്.

ശരീരം തടിച്ചതിന്റെ പേരിലാണ് ചിലർ ശരണ്യയെ മോശമായ രീതിയിൽ കമന്റുകൾ ചെയ്തിരിക്കുന്നത്, ഇപ്പോൾ ശരണ്യയുടെ ഭർത്താവ് ഇരുവരും ഒരുമിച്ചുള്ള ടിക് ടോക് വിഡിയോയിൽ മോശം കമന്റുമായി വന്ന ആൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ്. ‘ചക്ക പോലെയായി മനസ്സിലാവണില്ല ചേട്ടന്റെ വളം കൊളളാം’ എന്നായിരുന്നു കമന്റ് നൽകിയത്. നല്ല നല്ല ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുക എന്നതാണ് എന്റെ പ്രത്യേകത എന്നു പറഞ്ഞുകൊണ്ടാണ് അരവിന്ദും കമന്റും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. ചേട്ടാ എന്റെ ഭാര്യ വണ്ണം വച്ചുവെങ്കില്‍ അത് കുറയ്ക്കാനും അറിയാം. അത് താങ്കളെ ബാധിക്കുന്ന കാര്യമല്ല എന്നും അരവിന്ദ് പറയുന്നു. ഷണ്ഡത്വമുണ്ടെങ്കില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ കാണിക്കണമെന്നും പറയുന്ന വീഡിയോ വൈറലാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!