ഇപ്പോഴാണെങ്കിൽ കൊറോണ ബാധിക്കുന്നവർക്ക് അനുവദിക്കുന്ന വെന്റിലേറ്ററാണ് ഇവർക്ക് നൽകാവുന്ന കുറഞ്ഞ ചികിത്സ എന്നൊക്കെപ്പറഞ്ഞാൽ എന്റെ കയ്യോ തലയോ വെട്ടുമോ ?.. താരത്തിന്റെ പോസ്റ്റ് വൈറൽ

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന ചലച്ചിത്രത്തിനായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നു നടൻ ജോയ് മാത്യു.

ജോയ് മാത്യുവിന്റെ പോസ്റ്റ്:

ഒരു സിനിമയുടെ സെറ്റ് തകർത്താൽ ആർഷഭാരത സംസ്കാരം വരുമെന്ന് ഒരു ഹൈന്ദവ വിശ്വാസിയുംപറയില്ല. വെള്ളപ്പൊക്കങ്ങളും കൊറോണയും കൊണ്ട് പൊറുതി മുട്ടുന്ന ഒരു കാലത്താണ് വർഗ്ഗീയ വിഷം വമിക്കുന്ന വൈറസുകൾ പുഴയിൽ നിന്നും കരയ്ക്ക് കയറുകയത്രേ! ഇജ്‌ജാതി വൈറസുകൾ എല്ലാ ജാതിയിലും ഉണ്ട്.
ബുദ്ധി കുറവായതിനാൽ ഇത്തരം വൈറസ്സുകൾക്ക് അറിയില്ല, സിനിമ എന്ന വ്യവസായത്തിനോടൊപ്പം എത്രയോ കുടുംബങ്ങൾ വിശപ്പടക്കുന്നുണ്ട് എന്ന് !
ഓരോ പഞ്ചായത്തിലും കോർപ്പറേഷനിലും വിനോദനികുതി ഇനത്തിൽ ലഭിച്ചിരുന്ന വരുമാനം കൊണ്ടൊക്കെയാണ് ഈ വർഗ്ഗീയ വൈറസുകൾ പോലും വയർ നിറച്ചു ഉണ്ടിരുന്നത് എന്നത് മറക്കരുത് .
ഇപ്പോൾ നമ്മൾ കേരളീയർ നേരിടുന്ന സാമ്പത്തികമായ തിരിച്ചടികളെ ആഘോഷമാക്കുന്ന ഈവൈറസ് ‌ബാധിതർക്ക് ഗവർമെന്റ് അടിയന്തര ചികിത്സ നൽകേണ്ടതാണ് .
ഇപ്പോഴാണെങ്കിൽ കൊറോണ ബാധിക്കുന്നവർക്ക് അനുവദിക്കുന്ന വെന്റിലേറ്ററാണ് ഇവർക്ക് നൽകാവുന്ന കുറഞ്ഞ ചികിത്സ എന്നൊക്കെപ്പറഞ്ഞാൽ എന്റെ കയ്യോ തലയോ വെട്ടുമോ ?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!