”ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്റ് ഒരെണ്ണം കൊടുത്തു , ഇനി വീട്ടിൽ വന്ന് പറയണോ…’ കമെന്റുമായി ഉണ്ണി മുകുന്ദൻ

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി നില്‍ക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. നായകനായും,സഹനടനായും, വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മിന്നിനിൽകുകയാണ്. മിന്നൽ മുരളിയുടെ സെറ്റ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർ പൊളിച്ചു നിക്കുകയുണ്ടായി. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള വിമർശങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും ഇതിൽ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു. എന്നാൽ ഇത് കാണാതെയോ വക വെക്കാതെയോ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലേ എന്നൊരു ആരാധകൻ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റ് ഇട്ടിരുന്നു. ഇപ്പോളിതാ കമന്റിന് കിടിലൻ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്റ് ഒരെണ്ണം കൊടുത്തു , ഇനി വീട്ടിൽ വന്ന് പറയണോ എന്നാണ് ഉണ്ണി മുകുന്ദൻ കമന്റ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഈ മാസ്സ് കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!