” കുട്ടിക്കാലം മുതല്‍ അച്ഛനും അമ്മയും എന്നെ പറഞ്ഞ് പഠിപ്പിച്ചത് മലയാളി പെണ്‍കുട്ടിയുടെ ശീലങ്ങളുമാണ്…താരത്തിന്റെ വാക്കുകൾ വൈറൽ

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയിലൂടെ നാട്ടിന്‍പുറത്ത്കാരി ശ്രീജയെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ കുടിയേറിയ താരമാണ് നിമിഷ സജയന്‍. ചുരുക്കം സിനിമകളിലൂടെത്തന്നെ മികച്ച നടിയെന്ന പ്രശംസയും ആരാധക പിന്തുണയും താരം സ്വന്തമാക്കിയിരുന്നു. നിമിഷ വേഷമിട്ട ചിത്രങ്ങളിലെല്ലാം നാടന്‍ വേഷമായിരുന്നെങ്കിലും നിമിഷ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലായിരുന്നു. ഇപ്പോളിതാ താൻ സിനിമയിൽ എന്തുകൊണ്ടാണ് മേക്കപ്പില്ലാതെ അഭിനയിക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് നിമിഷ.

സി​നി​മ​യി​ല്‍​ ​മേ​ക്ക​പ്പ് ​വേ​ണ​മെ​ന്ന​ത് ​ന​മ്മ​ള്‍​ ​ക​ണ്ടു​ ​വ​ന്ന​ ​ഒ​രു​ ​രീതി​യാ​ണ്. അത് തന്നെ പിന്തുടരണമെന്നില്ലല്ലോ.ഞാ​ന്‍​ ​ചെ​യ്യു​ന്ന​ ​എ​ല്ലാ​ ​കഥാ​പാ​ത്ര​ങ്ങ​ളും​ ​അ​ടു​ത്ത​ ​വീ​ട്ടി​ലെ​ ​പെ​ണ്‍​കു​ട്ടി​ ​എന്ന​ ​ഇ​മേ​ജു​ള്ള​വ​യാ​ണ്.​ നി​ത്യ​ ​ജീ​വി​ത​ത്തി​ല്‍​ ​ന​മ്മു​ടെ​ ​ചു​റ്റു​മു​ള്ള​ ​എ​ത്ര​പേ​രാ​ണ് ​മേ​ക്ക​പ്പ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കൂടി​പ്പോ​യാ​ല്‍​ ​ലി​പ്സ്റ്റി​ക് ​ഇ​ടു​ന്ന​വ​രെ​യ​ല്ലേ​ ​ന​മു​ക്ക് ​കാ​ണാ​ന്‍​ ​ക​ഴി​യുകയുള്ളൂ. കേരളത്തിലെ സ്ത്രീകളുടെ ധൈര്യത്തെ കുറിച്ചും മിടുക്കിനെ കുറിച്ചുമെല്ലാം അച്ഛന്‍ പറയുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. അതായിരിക്കാം എന്നിലെ സ്വഭാവത്തെ രൂപപ്പെടുത്തിയത്. ഏതൊരു മേഖലയിലായാലും മുന്‍പന്തിയില്‍ ഒരു മലയാളി പെണ്‍കുട്ടിയുണ്ടാകും. കൂടാതെ കുട്ടിക്കാലം മുതല്‍ അച്ഛനും അമ്മയും എന്നെ പറഞ്ഞ് പഠിപ്പിച്ചത് മലയാളി പെണ്‍കുട്ടിയുടെ ശീലങ്ങളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!