വിവാഹ ശേഷം സിനിമയോട് ഗുഡ്ബൈ പറയുന്ന നടിമാരെ പോലെ തന്നെയായിരുന്നു തെന്നിന്ത്യയുടെ ഇഷ്ട്ട താരം ജ്യോതികയും. സൂര്യയുമായി വിവാഹം ചെയ്ത് രണ്ടു മക്കള്‍ ആയതോടെ ജ്യോതികയെ ലൈംലൈറ്റില്‍ പിന്നീട് ആരാധകര്‍ കണ്ടിട്ടേയില്ല.
എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം താരം ഹൗഓള്‍ഡ് ആര്‍യു എന്ന ചിത്രത്തെന്റെ തമിഴ്റിമേക്ക് 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒരു തിരുച്ചു വരവുണ്ടായി. ഇപ്പോളിതാ തന്റെ രണ്ടാം വരവിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ജ്യോതിക.
പത്ത് വര്‍ഷം മുമ്പുള്ള നിങ്ങളുടെ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കുകയാണെങ്കില്‍, അന്ന് നിങ്ങള്‍ തീര്‍ത്തും വ്യത്യസ്തനായ ഒരാളായിരിക്കും. നിങ്ങളുടെ ചിന്താരീതി തികച്ചും വ്യത്യസ്തമാകും. എന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുവെന്ന് ഞാന്‍ കരുതുന്നു. എനിക്ക് കുട്ടികളുണ്ട്, അവര്‍ എന്നെക്കുറിച്ച് അഭിമാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ജീവിതത്തിന്റെ വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള ചങ്ങാതിമാരുണ്ട്. ജോലി ചെയ്യുന്നവരും, അല്ലാത്തവരുമെല്ലാം. ഞാനിപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. നമ്മള് കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു. അത്തരത്തില്‍ ഒരു ശബ്ദമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സ്ത്രീകള്‍ക്ക് ഇപ്പോഴും പിന്തുണ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. സിനിമാ മേഖലയിലും സമൂഹത്തിലും ഇപ്പോഴും സ്ത്രീപക്ഷ സിനിമകളെ വിലകുറച്ച് കാണുന്ന പ്രവണതയുണ്ട്.
ഞാനെന്റെ കുഞ്ഞുങ്ങളെ വീട്ടില്‍ വിട്ടിട്ടാണ് വരുന്നത്. അപ്പോള്‍ നല്ല സിനിമകള്‍ ചെയ്യണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്. എല്ലാ ദിവസവും രാവിലെ ഞാന്‍ ചെയ്യുന്ന നല്ല സിനിമകളെ കുറിച്ച് എന്റെ കുട്ടികളോടും കുടുംബാംഗങ്ങളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.