സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്ലില്‍’. ഈ ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കാനായി എത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു.
‘ചിത്രത്തില്‍ മഞ്ജു വാരിയറും സൗബിന് ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്‍ വിവരണം നല്‍കുന്നത് പൃഥ്വിരാജ് ആണെന്നാണ് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയിരിക്കുന്നത്. പൃഥ്വിയുടെ ഭാഗങ്ങള്‍ റെക്കോര്‍ഡു ചെയ്യുന്നത് ഞങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നും ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സന്തോഷ് ശിവന് പറഞ്ഞു.