മനസ്സിനക്കരെ എന്ന സത്യന് അന്തിക്കാട്-ജയറാം ചിത്രത്തിലൂടെ മലയാള സിനിമയിൽ വന്നു, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി വളര്‍ന്ന താരമാണ് നയന്‍താര. അമ്പരപ്പിക്കുന്നതായിരുന്നു നയന്‍താരയുടെ വളര്‍ച്ച ചലച്ചിത്ര ലോകത്ത്. ഇപ്പോളിതാ നടനും സംവിധായകനുമായാ ആര്.ജെ ബാലാജി നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
‘ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താര. അതു കൊണ്ടാണ് ഈ പുരുഷാധിപത്യ മേഖലയില്‍ ഇപ്പോഴും ഏറ്റവും മികച്ച നായികയായിരിക്കുന്നത്,’ ആര്.ജെ ബാലാജി പറഞ്ഞു.