”‘കുറ്റം ചെയ്തവരെ, അവര്‍ ഏത് പാര്‍ട്ടിയില്‍ ഉള്ളവരാണെങ്കിലും, കേസ് ഫയല്‍ ചെയ്തു ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടൂ.. താരത്തിന്റെ വാക്കുകൾ

മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ കേസിനെ രാഷ്ട്രീയവൽക്കരിക്കുന്നു എന്ന ആരോപണവുമായി നടി മായാ മേനോൻ രംഗത്ത് എത്തിയിരിക്കുകയാണ്. സെറ്റ് തകര്‍ത്തതിനെതിരെ പ്രതികരിച്ച സിനിമാക്കാരുടെ പ്രതികരണം രാഷ്ട്രീയ അജണ്ടയാണെന്നാണ് മായാ മേനോന്‍ പറയുന്നു.

സെറ്റിനെ വെറും സെറ്റായി കാണണമെന്നും അതില്‍ ജാതിയും മതവും കൂട്ടിക്കലര്‍ത്തരുതെന്നുമാണ് മായാ മേനോൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ്. എന്നാൽ അതേസമയം സംഭവം വിവാദമായതിന് പിന്നാലെ മായാ മേനോന്‍ പോസറ്റുകള്‍ പിന്‍വലിക്കുകയും ഉണ്ടായി.

‘കുറ്റം ചെയ്തവരെ, അവര്‍ ഏത് പാര്‍ട്ടിയില്‍ ഉള്ളവരാണെങ്കിലും, കേസ് ഫയല്‍ ചെയ്തു ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടൂ. അതിന് വേണ്ടി എല്ലാ സോകോള്‍ഡ് സിനികമാക്കാരും കൂടി ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രമല്ലേ?!! എന്നാണെന്റെ ചോദ്യം,’ മായ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!