നല്ല സമയവും ചീത്ത സമയവും ഒരുപാട് നാൾ നിലനിൽക്കില്ല… ഗായിക ആശാ

ഇന്ത്യന്‍ സംഗീതത്തിന്റെ തീരാവിസ്മയമാണ് ആശാ ഭോസ്‌ലെ. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ഇളയ സഹോദരി കൂടിയായ ആശ ഇന്നും ബോളിവുഡിലെ ഏറ്റവും തിരക്കേറിയ ഗായിക കൂടിയാണ്. ഇപ്പോളിതാ ലോകം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന വേളയിൽ പ്രത്യാശ പകരുകയാണ്.

ആശാ ഭോസ്‌ലെയുടെ വാക്കുകൾ..;

എല്ലാവരും ശുചിത്വത്തെക്കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചുമാണ് ഇപ്പോൾ സംസാരിക്കുന്നത്. അത് വളരെ ആവശ്യവുമാണ്. ഈ കഠിനമായ സമയം വളരെ സമ്മർദ്ദം നൽകുന്നതുമാണ്. ഈ ഘട്ടത്തിലും ജീവിതത്തിലുണ്ടാകുന്ന ഓരോ ചെറിയ സന്തോഷവും ആസ്വദിക്കണം.ആ സന്തോഷം നിങ്ങൾക്കുള്ളിൽ തന്നെയുണ്ട്. പുറത്ത് അന്വേഷിക്കേണ്ട കാര്യമില്ല.

നല്ല സമയവും ചീത്ത സമയവും ഒരുപാട് നാൾ നിലനിൽക്കില്ല. കൊറോണയും ഒരിക്കൽ ഇല്ലാതാകും. വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മൾ ഓരോരുത്തരുടെയും ജീവിതം കടന്ന് പോവുന്നത്. അതിൽ നിന്ന് നമ്മൾ പുറത്ത് കടക്കും. ഈ സമയവും കടന്ന് പോവും., നമ്മൾ ജേതാക്കളായി ഉയർന്നു വരും”.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!